ഇസ്ലാമാബാദ്: ഇന്ത്യൻ സിനിമകൾക്കു പാക്കിസ്ഥാനിൽ വിലക്കേർപ്പെടുത്തി. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രത്യേക ഉപദേഷ്ടാവ് ഫിർദൗസ് ആശിഖ് അവാൻ ആണ് ഇക്കാര്യം അറിയിച്ചത്. കാഷ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു പാക് നടപടി.