ന്യൂഡൽഹി: ഉന്നാവോ മാനഭംഗ കേസിലെ ഇരയുടെ പേരോ മേൽവിലാസമോ അടക്കമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് ഡൽഹി കോടതി വിലക്കി. വാർത്തകൾ പ്രസിദ്ധപ്പെടുത്തുന്നതു സംബന്ധിച്ച് വിചാരണ കോടതി ജഡ്ജി ധർമേഷ് ശർമ പുറത്തിറക്കിയ മാർഗരേഖയിലാണ് ഈ വിലക്ക്.