ലാഹോർ: 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യപരിശീലകൻ മിക്കി ആർതർ അടക്കമുള്ള പരിശീലക സംഘത്തെ പിസിബി (പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്) പുറത്താക്കി. പിസിബി ക്രിക്കറ്റ് കമ്മിറ്റി ലാഹോറിൽ ഈ മാസം രണ്ടിനു നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെയായിരുന്നു പുറത്താക്കിയതായുള്ള അറിയിപ്പ് എത്തിയത്.
മുഖ്യ പരിശീലകൻ മിക്കി ആർതർ, ബൗളിംഗ് പരിശീലകൻ അസ്ഹർ മെഹമ്മൂദ്, ബാറ്റിംഗ് പരിശീലകൻ ഗ്രാന്റ് ഫ്ളവർ, ട്രെയ്നർ ഗ്രാന്റ് ലോഡൻ എന്നിവരെയാണ് പിസിബി പുറത്താക്കിയത്. ഇവരുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു തീരുമാനം അറിയിച്ചത്.
2016 മേയിലാണ് ആർതർ പാക് പരിശീലകനായി സ്ഥാനമേറ്റത്. ആർതറിന്റെ കീഴിൽ ട്വന്റി-20 ലോക ഒന്നാം നന്പറിൽ പാക്കിസ്ഥാൻ എത്തി. 2017 ഐസിസി ചാന്പ്യൻസ് ട്രോഫി കിരീടവും നേടി.
മിക്കി ആർതറെ പുറത്താക്കി
12:04 AM Aug 08, 2019 | Deepika.com