കൊച്ചി: സംസ്ഥാന സീനിയർ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ ഇന്ന് കലാശപ്പോരാട്ടം. വൈകുന്നേരം ആറിന് പനന്പിള്ളിനഗർ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിൽ കോട്ടയം തൃശൂരിനെ നേരിടും. ഇന്നലെ അംബേദ്ക്കർ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ പാലക്കാടിനെ പരാജയപ്പെടുത്തിയാണ് തൃശൂർ കലാശകളിക്ക് യോഗ്യത നേടിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് തൃശൂരിന്റെ വിജയം. രണ്ടാം പകുതിയിലായിരുന്നു നാലു ഗോളുകളും.
48-ാം മിനിട്ടിൽ റോഷൻ വി. ജിജി തൃശൂരിനായി ആദ്യഗോൾ നേടി. 70-ാം മിനിട്ടിൽ ബാബിൾ സിവരി ഗിരീഷിലൂടെ ലീഡുയർത്തി. 83-ാം മിനിട്ടിലും റോഷൻ ഗോൾ നേട്ടം ആവർത്തിച്ചു. ഇഞ്ചുറി സമയത്ത് അർജുൻ കലാധരനും ലക്ഷ്യം കണ്ടു. ഇടുക്കിയെ 2-1ന് തോൽപ്പിച്ചാണ് കോട്ടയം ഫൈനലിൽ കടന്നത്. തുടർച്ചയായ മൂന്നാം തവണയാണ് കോട്ടയം ഫൈനൽ കളിക്കുന്നത്.
കോട്ടയം x തൃശൂർ ഫൈനൽ
12:06 AM Aug 07, 2019 | Deepika.com