+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാധ്യമായ എല്ലാ മാർഗങ്ങളും തേടും: പാക്കിസ്ഥാൻ

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​നു പ്ര​​​​ത്യേ​​​​ക പ​​​​ദ​​​​വി ന​​​​ൽ​​​​കു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 370ാം വ​​​​കു​​​​പ്പ് റ​​​​
സാധ്യമായ എല്ലാ മാർഗങ്ങളും തേടും: പാക്കിസ്ഥാൻ
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​നു പ്ര​​​​ത്യേ​​​​ക പ​​​​ദ​​​​വി ന​​​​ൽ​​​​കു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 370-ാം വ​​​​കു​​​​പ്പ് റ​​​​ദ്ദാ​​​​ക്കി​​​​യ ഇ​​​​ന്ത്യ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ പാ​​​​ക്കി​​​​സ്ഥാ​​​​ൻ രം​​​​ഗ​​​​ത്തെ​​​​ത്തി.

ഇ​​​​ന്ത്യ​​​​യു​​​​ടെ നീ​​​​ക്കം നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​വും ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​വു​​​​മാ​​​​ണെ​​​​ന്നും ഇ​​​​തി​​​​നെ​​​​തി​​​​രേ സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും പാ​​​​ക്കി​​​​സ്ഥാ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​​​​ന്താ​​​​രാഷ്‌ട്ര ത​​​​ല​​​​ത്തി​​​​ൽ അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട ത​​​​​​​​ർ​​​​ക്ക​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ് കാ​​​​ഷ്മീ​​​​രെ​​​​ന്ന് പാ​​​​ക് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ഇ​​​തി​​​നി​​​ടെ, പാ​​​ക് ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി ഖ​​​മ​​​ർ ജാ​​​വേ​​​ദ് ബ​​​ജ്‌​​​വ സൈ​​​നി​​​ക​​​ മേ​​​ധാ​​​വി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ഇ​​​​ന്ത്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യ ഒ​​​​രു നീ​​​​ക്ക​​​​വും ത​​​​ർ​​​​ക്ക​​​​ഭൂ​​​​മി​​​​യാ​​​​യ കാ​​​​ഷ്മീരി​​​​ന്‍റെ പ​​​​ദ​​​​വി​​​​ മാ​​​​റ്റു​​​​ക​​​​യി​​​​ല്ല, ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഭ​​​​യു​​​​ടെ സു​​​​ര​​​​ക്ഷാ​​​​സ​​​​മി​​​​തി​​​​യു​​​​ടെ പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ കാ​​​​ഷ്മീ​​​​ർ ത​​​​​​​​ർ​​​​ക്ക​​​​ഭൂ​​​​മി​​​​യാ​​​​ണ്. ജ​​​​മ്മു​​​​ കാ​​​​ഷ്മീ​​​​രി​​​​ലെ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ​​​​യും ജ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കി​​​​ല്ല.​​​​അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ത​​​​ർ​​​​ക്ക​​​​ത്തി​​​​ലെ ഒ​​​​രു ക​​​​ക്ഷി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ കാ​​​​ഷ്മീ​​​​ർ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളും തേ​​​​ടു​​​​മെ​​​​ന്നും പാ​​​​ക് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം പ​​​​റ​​​​ഞ്ഞു.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഭ, ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ, സൗ​​​​ഹൃ​​​​ദ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ, മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ സ​​​​ഹാ​​​​യം തേ​​​​ടു​​​​മെ​​​​ന്ന് പാ​​​​ക് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ഷാ ​​​​മു​​​​ഹ​​​​മ്മ​​​​ദ് ഖു​​​​റേ​​​​ഷി പ​​​​റ​​​​ഞ്ഞു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തു​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​ന്ന​​​​ത​​​​തല​​​​ സം​​​​ഘ​​​​ത്തെ​​​​യും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മൂ​​​​ഹ​​​​ത്തെ​​​​യും ഇ​​​​ക്കാ​​​​ര്യം ധ​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. കാ​​​​ഷ്മീ​​​​രി​​​​ന്‍റെ പ​​​​ദ​​​​വി മാ​​​​റ്റാ​​​​നു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ നീ​​​​ക്കം യു​​​​എ​​​​ൻ മു​​​​ന്പാ​​​​കെ ന​​​​ൽ​​​​കി​​​​യ ഉ​​​​റ​​​​പ്പി​​​​ന്‍റെ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്നും ഖു​​​​റേ​​​​ഷി പ​​​​റ​​​​ഞ്ഞു.

370-ാം വ​​​​കു​​​​പ്പ് ഇ​​​​ന്ത്യ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പാ​​​​ക് പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​രി​​​​ഫ് അ​​​​ൽ​​​​വി ചൊ​​​​വ്വാ​​​​ഴ്ച പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക സം​​​​യു​​​​ക്ത​​​​സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ചു. ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ, നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ പ്ര​​​​ത്യേ​​​​ക സ​​​​മ്മേ​​​​ള​​​​നം വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്യു​​​​മെ​​​​ന്ന് ജി​​​​യോ ടി​​​​വി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ഇ​​​​ന്ത്യ​​​​യു​​​​ടെ നീ​​​​ക്കം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വാ​​​​ത്ത​​​​താ​​​​ണെ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​ൻ മു​​​​സ്‌​​​​ലിം ലീ​​ഗ് ന​​​​വാ​​​​സ് (പി​​​​എം​​​​എ​​​​ൽ-​​​​എ​​​​ൻ) അ​​​​ധ്യ​​​​ക്ഷ​​​​നും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വു​​​​മാ​​​​യ ഷ​​​​ഹ​​​​ബാ​​​​സ് ഷ​​​​രീ​​​​ഫ് പ​​​​റ​​​​ഞ്ഞു. ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ​​​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണി​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​യു​​​​ടെ നടപടിയെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ പീ​​​​പ്പി​​​​ൾ​​​​സ് പാ​​​​ർ​​​​ട്ടി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ലാ​​​​വ​​​​ൽ ഭൂ​​​​ട്ടോ​​​​യും അ​​​​പ​​​​ല​​​​പി​​​​ച്ചു. ഇ​​​​തിനെിരേ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ സം​​​​യു​​​​ക്ത​​​​സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ട്വിറ്റ റിൽ ആവശ്യപ്പെട്ടു.

ഇ​​​​ന്ത്യ​​​​യു​​​​ടെ നീ​​​​ക്കം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വാ​​​​ത്ത​​​​താ​​​​ണെ​​​​ന്നും ‍യു​​​​എ​​​​ൻ സു​​​​ര​​​​ക്ഷാ സ​​​​മി​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്നും പാ​​​​ക് മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​മ​​​​ന്ത്രി ഷെ​​​​രീ​​​​ൻ മ​​​​സാ​​​​രി പ​​​​റ​​​​ഞ്ഞു.

ആണവശക്തികളായ അയൽക്കാർ തമ്മിലുള്ള ബന്ധം വഷളാക്കുന്ന തീരുമാനം: ഇമ്രാൻ

ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: കാ​​ഷ്മീ​​രി​​നു​​ള്ള പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ ഇ​​ന്ത്യ​​യു​​ടെ തീ​​രു​​മാ​​നം നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നു പാ​​ക്കി​​സ്ഥാ​​ൻ‌ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ൻ. ആ​​ണ​​വ​​ശ​​ക്തി​​ക​​ളാ​​യ അ​​യ​​ൽ​​ക്കാ​​ർ ത​​മ്മി​​ലു​​ള്ള ബ​​ന്ധം വ​​ഷ​​ളാ​​ക്കു​​ന്ന തീ​​രു​​മാ​​ന​​മാ​​ണി​​തെ​​ന്നും ഇ​​മ്രാ​​ൻ പ​​റ​​ഞ്ഞു.

കാ​​ഷ്മീ​​രി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ൾ സം​​ബ​​ന്ധി​​ച്ച് ഇ​​ന്ന​​ലെ മ​​ലേ​​ഷ്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി മ​​ഹാ​​തി​​ർ മു​​ഹ​​മ്മ​​ദ്, തു​​ർ​​ക്കി പ്ര​​സി​​ഡ​​ന്‍റ് ത​​യ്യി​​പ് എ​​ർ​​ദോ​​ഗാ​​ൻ എ​​ന്നി​​വ​​രു​​മാ​​യി ഇ​​മ്രാ​​ൻ സം​​സാ​​രി​​ച്ചു.