ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൻ ഇന്ന് അധികാരമേൽക്കും. ബ്രെക്സിറ്റ് വിഷയത്തിൽ തെരേസാ മേ പ്രധാനമന്ത്രിപദം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിൽ നടന്ന നേതൃതെരഞ്ഞെടുപ്പിൽ ജോൺസൻ വൻവിജയം നേടി.
ജോൺസന് 92,153 വോട്ടുകളും എതിരാളി വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ടിന് 46,656 വോട്ടുകളും ലഭിച്ചെന്ന് കൺസർവേറ്റീവ് പാർട്ടി അറിയിച്ചു. വോട്ടവകാശമുള്ള 159,320 പാർട്ടി അംഗങ്ങളിൽ 84.7 ശതമാനം വോട്ട് ചെയ്തു. ജോൺസന് മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്.
യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ വേർപെടണ(ബ്രെക്സിറ്റ്)മെന്നാണ് ബ്രിട്ടീഷ് ജനത ആഗ്രഹിക്കുന്നതെന്ന് വിജയപ്രഖ്യാപനത്തിനു പിന്നാലെ ജോൺസൻ പറഞ്ഞു.
തെരേസാ മേ ഇന്ന്ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിക്ക് രാജി സമർപ്പിക്കും. അതിനുശേഷമായിരിക്കും ജോൺസൻ അധികാരമേറ്റെടുക്കുക. ജോൺസന്റെ അനുയായികളും കടുത്ത ബ്രെക്സിറ്റ് വാദികളുമായ പ്രീതി പട്ടേൽ, ഋഷി സുനാക് എന്നീ ഇന്ത്യൻ വംശജരായ എംപിമാർ പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും.
മുൻ ലണ്ടൻ മേയറും അന്പത്തിയഞ്ചുകാരനുമായ ജോൺസൻ ഇന്ത്യൻ വംശജരോട് അടുപ്പം പുലർത്തുന്നയാളാണ്. അദ്ദേഹം ഇപ്പോൾ വിവാഹമോചനത്തിനു ശ്രമിക്കുന്ന രണ്ടാം ഭാര്യ മരിയാന വീലറിന്റെ അമ്മ ഇന്ത്യക്കാരിയാണ്. ഇന്ത്യയുടെ മരുമകനാണു താനെന്ന് ജോൺസൻ മുന്പു പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായ അടുപ്പം ജോൺസൻ സൂക്ഷിക്കുന്നുണ്ട്.