ജൂനഗഡ്: ഗുജറാത്തിലെ ജൂനഗഡ് നഗരസഭാ ഭരണം വൻ ഭൂരിപക്ഷത്തോടെ ബിജെപി നിലനിർത്തി. 60 അംഗ സഭയിൽ ബിജെപിക്ക് 51 സീറ്റ് ലഭിച്ചു. കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണു ലഭിച്ചത്. എൻസിപി നാലു സീറ്റിൽ വിജയിച്ച് രണ്ടാം സ്ഥാനത്തെത്തി.
56 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. മൂന്നിടത്ത് ബിജെപി എതിരില്ലാതെ ജയിച്ചിരുന്നു. ഒരിടത്ത് ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയിരുന്നു. കഴിഞ്ഞ കൗൺസിലിൽ കോൺഗ്രസിന് 15 കൗൺസിലർമാരും ബിജെപിക്ക് 44 കൗൺസിലർമാരുമാണുണ്ടായിരുന്നത്.