ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപൊലീത്ത പൗലോസ് മാർ ഗ്രിഗോറിയോസിന്റെ പേരിലുള്ള അവാർഡ് സാമൂഹിക പ്രവർത്തക അരുണാ റോയിക്ക്. ഡൽഹിയിലെ സോഫിയ സെന്റർ ഏർപ്പെടുത്തിയ അവാർഡ് 28ന് മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി സമ്മാനിക്കും.
ചടങ്ങിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. രാജസ്ഥാനിലെ കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മസ്ദൂർ കിസാൻ ശക്തി സംഘടൻ (എംകെ എസ് എസ്) എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകയാണ് അരുണ റോയി.