ജമൈക്ക: ഇന്ത്യക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിൽ സുനിൽ നരെയ്നും കിറോൺ പൊള്ളാർഡും തിരിച്ചെത്തി. ഒന്നരവർഷത്തിനുശേഷമാണ് നരെയ്ൻ വിൻഡീസ് ടീമിൽ എത്തുന്നത്.
പുതുമുഖ വിക്കറ്റ് കീപ്പറായ ആന്റണി ബ്രാംബിളും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ആ്രന്ദേ റസലിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ഫിറ്റ്നസ് പരിശോധനയിൽ വിജയിക്കേണ്ടതുണ്ട്. കാനഡ ജിഎൽറ്റി 20യിൽ കളിക്കാൻ പോയതിനെത്തുടർന്ന് സൂപ്പർ താരം ക്രിസ് ഗെയ്ൽ ടീമിലില്ല. പകരം ജോണ് കാംബൽ ഇടംനേടി. കാർലോസ് ബ്രാത്വൈറ്റ് ആണ് ക്യാപ്റ്റൻ.
ടീം: കാർലോസ് ബ്രാത്വൈറ്റ്, ജോണ് കാംബൽ, കോട്രെൽ, ഹെറ്റ്മേയർ, എവിൻ ലെവിസ്, സുനിൽ നരെയ്ൻ, കീമോ പോൾ, പിയേറെ, പൊള്ളാർഡ്, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പർ), ആന്റണി ബ്രാംബിൾ (വിക്കറ്റ് കീപ്പർ), റോവ്മാൻ പവൽ, ആന്ദ്രേ റസൽ, ഒഷെയ്ൻ തോമസ്.
പൊള്ളാർഡും നരെയ്നും വിൻഡീസ് ട്വന്റി-20 ടീമിൽ
11:16 PM Jul 23, 2019 | Deepika.com