പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനും 1992ലെ ഏകദിന ലോകകപ്പ് ജേതാവുമായ വസിം അക്രത്തെ മാഞ്ചസ്റ്റർ എയർപോർട്ടിൽവച്ച് അപമാനിച്ചതായി ആരോപണം. ട്വിറ്ററിലൂടെ അക്രം തനിക്കു നേരിട്ട അപമാത്തെക്കുറിച്ച് ലോകത്തെ അറിയിച്ചു. ഇൻസുലിൻ പായ്ക്കറ്റുമായി സാധാരണ സഞ്ചരിക്കാറുള്ള അക്രത്തോട് ഇൻസുലിൻ ബാഗിൽനിന്ന് പുറത്തെടുത്ത് പ്ലാസ്റ്റിക് ബാഗിൽ ഉപേക്ഷിക്കാൻ മാഞ്ചസ്റ്റർ എയർപോർട്ട് അധികൃതർ ആവശ്യപ്പെട്ടു.
താൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ആളാണെന്നും ഇൻസുലിനുമായാണ് യാത്ര ചെയ്യാറുള്ളതെന്നും മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നേരിട്ടതരത്തിൽ അപമാനവും വേദനയും മുന്പ് ഒരിടത്തുമുണ്ടായിട്ടില്ലെന്നും അക്രം ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനുവേണ്ടി 104 ടെസ്റ്റിൽനിന്ന് 414 വിക്കറ്റും 356 ഏകദിനത്തിൽനിന്ന് 502 വിക്കറ്റും അക്രം സ്വന്തമാക്കിയിട്ടുണ്ട്.
വസിം അക്രത്തെ വിമാനത്താവളത്തിൽ അപമാനിച്ചു
11:16 PM Jul 23, 2019 | Deepika.com