മാഡ്രിഡ്: ലോണ്‍ വ്യവസ്ഥയിൽ ഗാരെത് ബെയ്ൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് വിടില്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റായ ജോനാഥൻ ബാർനെറ്റ്. ബെയ്ലിന് ക്ലബ് വിടാനുള്ള അനുമതി മാനേജർ സിനദിൻ സിദ്ദാൻ നല്‍കിയതിനു പിന്നാലെയാണ് താരത്തിന്റെ മാനേജർ ഇക്കാര്യം അറിയിച്ചത്.
ലോകത്തിലെ മികച്ച താരങ്ങളിലൊരാളാണ് ബെയ്ൽ. വൃത്തികെട്ട രീതിയിൽ അദ്ദേഹത്തെ റയലിൽനിന്ന് പറഞ്ഞുവിടാമെന്ന് ധരിക്കേണ്ട- ജോനാഥൻ ബാർനെറ്റ് പറഞ്ഞു. ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിൽനിന്ന് 2013ലാണ് വെയ്ൽസ് താരമായ ബെയ്ൽ റയൽ മാഡ്രിഡിൽ എത്തുന്നത്. ലോക റിക്കാർഡ് ട്രാൻസ്ഫർ തുകയ്ക്കായിരുന്നു താരം എത്തിയത്.
ലോണിൽ ബെയ്ൽ റയൽ വിടില്ല
11:16 PM Jul 23, 2019 | Deepika.com