മലിംഗ ട്വന്റി-20 തുടരും
11:16 PM Jul 23, 2019 | Deepika.com
കൊളംബോ: ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിച്ചാലും ശ്രീലങ്ക പേസ് ബൗളർ ലസിത് മലിംഗ ട്വന്റി-20യിൽ തുടരും. ബംഗ്ലാദേശിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിനുശേഷം മലിംഗ ഏകദിനത്തോട് വിടപറയുമെന്നാണ് റിപ്പോർട്ട്. മൂന്ന് മത്സര ഏകദിന പരന്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ചയാണ്.