സായ് പ്രണീത് രണ്ടാം റൗണ്ടിൽ
11:16 PM Jul 23, 2019 | Deepika.com
ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സായ് പ്രണീത് രണ്ടാം റൗണ്ടിൽ. ജാപ്പനീസ് താരമായ കെന്റോ നിഷിമോട്ടോയെ 21-17, 21-13നു കീഴടക്കിയാണ് സായ് പ്രണീത് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രംഗറെഡ്ഡി - അശ്വിനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടിൽ കടന്നു.