സിയൂൾ: ദക്ഷിണകൊറിയൻ ദ്വീപിനു മുകളിൽ നാലു രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ പറന്നത് ആശങ്ക പരത്തി. റഷ്യയുടെ മൂന്നു യുദ്ധവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തി കടന്നെന്ന് സിയൂൾ പറഞ്ഞു.
ഇതേത്തുടർന്ന് ദക്ഷിണകൊറിയൻ യുദ്ധവിമാനങ്ങൾ റഷ്യൻ വിമാനങ്ങൾക്കു മുന്നറിയിപ്പു നൽകി 360 ചുറ്റു വെടിയുതിർത്തു. ടോക്കിയോയും യുദ്ധവിമാനങ്ങൾ അയച്ചു. പിന്നീട് റഷ്യൻ വിമാനങ്ങളോടൊപ്പം ചൈനയുടെ എച്ച്-6 ബോംബർ വിമാനങ്ങളും പറന്നു. ജപ്പാൻ ഉൾക്കടലിലെ ഡോക്ടോ ദ്വീപിൽ ഇന്നലെയാണ് സംഭവം. ഈ ദ്വീപിന് ജപ്പാനും അവകാശം ഉന്നയിക്കുന്നുണ്ട്.
നിഷ്പക്ഷ മേഖലയിൽ പറക്കുന്പോഴാണ് ദക്ഷിണകൊറിയൻ വിമാനങ്ങൾ തങ്ങളുടെ യുദ്ധവിമാനങ്ങളെ നേരിടാൻ എത്തിയതെന്ന് റഷ്യ ആരോപിച്ചു.