ന്യൂഡൽഹി: ചന്ദ്രയാൻ-2 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ശാസ്ത്രസമൂഹത്തെ കോൺഗ്രസ് അഭിനന്ദിച്ചു. ബഹിരാകാശ ഗവേഷണത്തിനു മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവും ഡോ. മൻമോഹൻ സിംഗും നൽകിയ സംഭാവനകളെ വിസ്മരിച്ച് ഈ നേട്ടത്തെക്കുറിച്ച് വിശദീകരിക്കാനാവില്ലെന്നും വിക്ഷേപണത്തിനു പിന്നാലെ കോൺഗ്രസ് നേതൃത്വം ട്വിറ്ററിൽ കുറിച്ചു.
“ചന്ദ്രയാൻ- 2 ന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐഎസ്ആർഒ സംഘത്തിന് അഭിനന്ദനം. ഐഎസ്ആർഒയുടെ ആദ്യരൂപമായ ഇൻകോസ്പറിലൂടെ ബഹിരാകാശ ഗവേഷണത്തിന് 1962 ൽ പണം അനുവദിച്ച ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ദീർഘവീക്ഷണത്തെ ഓർമിക്കാനുള്ള സമയമാണിത്. ഒപ്പം 2008-ൽ ചന്ദ്രയാൻ-2 ന് അനുമതി നൽകിയ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെയും’-ട്വീറ്റിൽ പറയുന്നു.