ന്യൂഡൽഹി: തൊഴിൽ സ്ഥലങ്ങളിലെ ലൈംഗിക പീഡനങ്ങൾ പരിശോധിക്കാൻ സമിതി രൂപീകരിക്കണം എന്ന വിശാഖ കേസിലെ ഉത്തരവ് മതസ്ഥാപനങ്ങളിലും ബാധകമാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. മതസ്ഥാപനങ്ങൾക്ക് വിശാഖ കേസിലെ മാർഗനിർദേശങ്ങൾ നിർദേശിക്കാൻപിന്തുടരാൻ ആവില്ലെന്ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകനായ മനീഷ് പഥക് ആണ് ഇത്തരമൊരു ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.