ബംഗളൂരു: ബാസ്കറ്റ്ബോൾ ദേശീയ പരിശീലന ക്യാന്പിലേക്ക് 14 മലയാളി താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ 11 വനിതാ താരങ്ങൾ സെപ്റ്റംബറിൽ നടക്കുന്ന ഫിബ വനിതാ ഏഷ്യ കപ്പിനുള്ള സീനിയർ ക്യാന്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ മാസം 26 മുതൽ ഓഗസ്റ്റ് 16വരെ ബംഗളൂരു ശ്രീ കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിലാണ് ക്യാന്പ്.
ഓസ്ട്രേലിയയിൽ പ്രഫഷണൽ ലീഗ് കളിക്കുന്ന പി.എസ്. ജീന, പി.ജി. അഞ്ജന, സ്റ്റെഫി നിക്സണ്, ജി. റോജമോൾ, നിമ്മി ജോർജ്, അനീഷ ക്ലീറ്റസ്, ഗ്രിമ മെർലിൻ വർഗീസ്, കെ.എസ്. പൂജമോൾ, ശ്രീകല റാണി, അനു മരിയ, ആൻമരിയ സക്കറിയ എന്നിവരാണ് സീനിയർ ക്യാന്പിലേക്ക് ക്ഷണം ലഭിച്ചവർ.
സെജിൻ മാത്യു മാത്രമാണ് ഇന്ത്യൻ പുരുഷ സീനിയർ ക്യാന്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി താരം. അണ്ടർ 18 ഫിബ ഏഷ്യ കപ്പ് 3x3 ക്യാന്പിലേക്ക് പ്രണവ് പ്രിൻസ്, ആർ. ശ്രീകല എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പ്രണവ് നോയിഡയിൽ എൻബിഎ അക്കാദമിയിൽ പരിശീലനത്തിലാണ്.
ഇന്ത്യൻ ക്യാന്പിൽ 14 മലയാളികൾ
11:35 PM Jul 22, 2019 | Deepika.com