കൂളിഡ്ജ്: വെസ്റ്റ് ഇൻഡീസ് എയ്ക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ എയ്ക്ക് ജയം. ഇതോടെ പരന്പര ഇന്ത്യ 4-1നു സ്വന്തമാക്കി. 102 പന്ത് ബാക്കിനിൽക്കേ എട്ട് വിക്കറ്റിനാണ് ഇന്ത്യൻ ജയം.
47.4 ഓവറിൽ 236നു വിൻഡീസ് പുറത്തായി. 33 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം. നേടി. ഇന്ത്യയുടെ ദീപക് ചാഹർ രാഹുൽ ചാഹർ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഋതുരാജ് ഗെയ്ക്വാദ് 99ഉം ശുഭ്മാൻ ഗിൽ 69 ഉം ശ്രേയസ് അയ്യർ 61* ഉം റണ്‍സ് നേടി.
ഇന്ത്യ എയ്ക്കു മിന്നും ജയം
11:35 PM Jul 22, 2019 | Deepika.com