ലണ്ടൻ: ബോറീസ് ജോൺസൻ പ്രധാനമന്ത്രിപദം ഏറ്റെടുക്കും മുന്പേ വിദേശകാര്യ വകുപ്പിലെ ജൂണിയർ മന്ത്രി അലൻ ഡങ്കൻ രാജി സമർപ്പിച്ചു. കൺസർവേറ്റീവ് നേതൃമത്സരത്തിൽ ജോൺസന്റെ വിജയം ഉറപ്പായെന്നും ഇന്ന് പ്രധാനമന്ത്രി തെരേസാ മേ രാജിവച്ച് ജോൺസന് അധികാരം കൈമാറുമെന്നും കരുതപ്പെടുന്നു.
കരാറില്ലാതെയാണെങ്കിലും ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കുമെന്ന ജോൺസന്റെ നയത്തെ എതിർക്കുന്ന ധനമന്ത്രി (ചാൻസലർ) ഫിലിപ്പ് ഹാമണ്ടും ജോൺസൺ പ്രധാനമന്ത്രിയായാൽ രാജിവയ്ക്കുമെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. സാംസ്കാരിക മന്ത്രി മാർഗോട്ട് ജെയിംസ് കഴിഞ്ഞയാഴ്ച രാജിവച്ചു.
ബ്രെക്സിറ്റ് നയത്തിൽ ജോൺസനോട് എതിർപ്പുള്ള കൂടുതൽ മന്ത്രിമാർ രാജിവച്ചേക്കുമെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്.