ന്യൂഡൽഹി: കർണാടകയിലെ എച്ച്.ഡി. കുമാരസ്വാമി സർക്കാരിനെ പിന്തുണയ്ക്കാൻ കർണാടകയിലെ ബിഎസ്പി എംഎൽഎ എൻ. രമേഷിനു ബിഎസ്പി അധ്യക്ഷ മായാവതി നിർദേശം നല്കി. മായാവതിയുടെ നിർദേശമൊന്നും ലഭിക്കാത്തതിനാൽ രമേഷ് വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. നേരത്തെ രമേഷ് മന്ത്രിയായിരുന്നു. ഇദ്ദേഹം രാജിവച്ചെങ്കിലും സർക്കാരിനു പിന്തുണ നല്കിവരികയായിരുന്നു.