പാറ്റ്ന: കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ഇളയ സഹോദരനും ലോക്ജന ശക്തി നേതാവുമായ രാമചന്ദ്ര പാസ്വാൻ(57) അന്തരിച്ചു. ബിഹാറിലെ സമസ്തിപുർ എംപിയാണിദ്ദേഹം. ഹൃദയാഘാതത്തെത്തുടർന്ന് ന്യൂഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞയാഴ്ചയായിരുന്നു രാമചന്ദ്ര പാസ്വാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലു തവണ ലോക്സഭാംഗമായിട്ടുണ്ട്. 1999ൽ ആയിരുന്നു ആദ്യ ജയം. 2004, 2014, 2019 തെരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു.