തഞ്ചാവൂർ: ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ആക്രമിക്കപ്പെട്ട യുവാവ് അറസ്റ്റിൽ. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ്. പൊറവാച്ചേരി സ്വദേശി മുഹമ്മദ് ഫൈസൻ(24)അറസ്റ്റിലായത്.
ഫൈസനെ ആക്രമിച്ച നാലുപേരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. ജൂലൈ 11ന് വീട്ടിലെത്തിയ നാലുപേരും ഫൈസനോടു പേരുചോദിച്ചശേഷം ആക്രമിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ചികിത്സ കഴിഞ്ഞ് ഇന്നലെ പുറത്തിറങ്ങിയശേഷം ഫൈസനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ക്രമസമാധാനം തകർത്തതിനാണ് കേസെടുത്തിരിക്കുന്നത്.