ലോക റിക്കാർഡ് തിരുത്തി പീറ്റി
12:32 AM Jul 22, 2019 | Deepika.com
സോൾ: പുരുഷ വിഭാഗം 100 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്ക് നീന്തലിൽ തന്റെ പേരിലുള്ള ലോക റിക്കാർഡ് തിരുത്തിക്കുറിച്ച് ബ്രിട്ടീഷ് താരം ആദം പീറ്റി. ഒളിന്പിക് ചാന്പ്യനായ താരം 56.88 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. 57 സെക്കൻഡിനുള്ളിൽ മത്സരം പൂർത്തിയാക്കുന്ന ലോകത്തിലെ ആദ്യ താമായി ആദം പീറ്റി. ലോക ചാന്പ്യൻഷിപ്പിലാണ് താരത്തിന്റെ റിക്കാർഡ് പ്രകടനം.