റായുഡുവിനെ തഴഞ്ഞതല്ല: പ്രസാദ്
12:32 AM Jul 22, 2019 | Deepika.com
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതെ അന്പാട്ടി റായുഡുവിനെ മനപ്പൂർവം തഴഞ്ഞതല്ലെന്ന് ബിസിസിഐ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ്. വിജയ് ശങ്കർ പരിക്കേറ്റ് പുറത്തായപ്പോൾ മായങ്ക് അഗർവാളിനെ ടീമിലെടുത്തതിനു പിന്നാലെ റായുഡു ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ലീഗ് ഘട്ട പോരാട്ടത്തിനിടെ ഓപ്പണർ കെ.എൽ. രാഹുൽ വീണു പരിക്കേറ്റതാണ് മായങ്കിനെ ടീമിലെടുക്കാൻ കാരണം. പരിക്ക് ഗുരുതരമായാൽ കവർ ഓപ്പണറായാണ് മായങ്കിനെ ഉൾപ്പെടുത്തിയത്- പ്രസാദ് പറഞ്ഞു.