തുടർച്ചയായ ആറാം വർഷവും യുഎസ് ക്ലാസിക് ജിംനാസ്റ്റിക്സിൽ സിമോണ്‍ ബൈൽസ് സുവർണനേട്ടം കരസ്ഥമാക്കി. നാല് ഒളിന്പിക്സ് സ്വർണ മെഡൽ ജേതാവും നിലവിലെ ലോക ചാന്പ്യനുമാണ് ഇരുപത്തിരണ്ടുകാരിയായ ബൈൽസ്. രണ്ടാം സ്ഥാനത്തുള്ള റിലെ മക് കസ്കറിനേക്കാൾ 2.100 പോയിന്റ് അധികം നേടിയാണ് ബൈൽസ് ജേതാവായത്.
60.000 പോയിന്റ് നേടിയ ബൈൽസ് 2013നുശേഷം തോൽവി അറിഞ്ഞിട്ടില്ല. ഗ്രേസ് മക്കല്ലത്തിനാണ് (57.700 പോയിന്റ്) വെങ്കലം.
2016 റിയോ ഒളിന്പിക്സിൽ ടീം, ഓൾ റൗണ്ട്, വോൾട്ട്, ഫ്ളോർ എക്സർസൈസ് എന്നീ ഇനങ്ങളിൽ സ്വർണം നേടിയ ബൈൽസ് ബാലൻസ് ബീമിൽ വെള്ളിയും സ്വന്തമാക്കിയിരുന്നു. 2018 ദോഹ ലോക ചാന്പ്യൻഷിപ്പിൽ നാല് സ്വർണം കരസ്ഥമാക്കിയിട്ടുണ്ട്.
ആറാം വട്ടവും സിമോണ്‍ ബൈൽസ്
12:31 AM Jul 22, 2019 | Deepika.com