ടിസിഎസും ഏണസ്റ്റ് ആൻഡ് യംഗും ജേതാക്കൾ
12:31 AM Jul 22, 2019 | Deepika.com
കൊച്ചി: റോട്ടറി കൊച്ചിൻ ടെക്നോപൊളിസ് സംഘടിപ്പിച്ച കോർപറേറ്റ് ബാഡ്മിന്റണ്‍ ചലഞ്ചിൽ മെൻസ് ഡബിൾസ് വിഭാഗത്തിൽ ടിസിഎസിലെ എൽബിൻ ഫ്രാൻസിസും സി.കെ. മോനിസും മിക്സഡ് ഡബിൾ വിഭാഗത്തിൽ ഏണസ്റ്റ് ആൻഡ് യംഗിലെ ഉണ്ണി വർഗീസും മെറിൻ സൂസനും ജേതാക്കളായി. നെസ്റ്റിലെ അരുണ്‍ പ്രകാശ്, ജോണ്‍ ബോസ്കോ, ടിസിഎസിലെ എൽബിൻ ഫ്രാൻസിസ്, വിജയലക്ഷ്മി എന്നിവരാണ് യഥാക്രമം രണ്ടു വിഭാഗങ്ങളിലേയും റണ്ണർഅപ് വിജയികൾ.