+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിഹാറിൽ ഒരാളെ തല്ലിക്കൊന്നു

പാ​​​ട്ന: ജി​​​ല്ല​​​യി​​​ലെ മ​​​സൗ​​​ധി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലെ ചോ​​​ട്കി മ​​​സൗ​​​ധി ഗ്രാ​​​മ​​​ത്തി​​​ൽ അ​​​ല​​​ഞ്ഞു​​​തി​​​രി​​​ഞ്ഞ പ​​​ശു പാ​​​ട​​​ത്തി​​​റ​​​ങ്ങി ചോ​​​ള
ബിഹാറിൽ ഒരാളെ തല്ലിക്കൊന്നു
പാ​​​ട്ന: ജി​​​ല്ല​​​യി​​​ലെ മ​​​സൗ​​​ധി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലെ ചോ​​​ട്കി മ​​​സൗ​​​ധി ഗ്രാ​​​മ​​​ത്തി​​​ൽ അ​​​ല​​​ഞ്ഞു​​​തി​​​രി​​​ഞ്ഞ പ​​​ശു പാ​​​ട​​​ത്തി​​​റ​​​ങ്ങി ചോ​​​ളം ന​​​ശി​​​പ്പി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ണ്ടാ​​​യ വ​​​ഴ​​​ക്കി​​​ൽ ഒ​​​രാ​​​ളെ ത​​​ല്ലി​​​ക്കൊ​​​ന്നു.

സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​തി​​​ങ്ങ​​​നെ: ര​​​ണ്ട് ദി​​​വ​​​സം മു​​​ന്പാ​​​ണ് സ​​​ഞ്ജയ് സിം​​​ഗ് എ​​​ന്ന​​​യാ​​​ളു​​​ടെ പ​​​ശു ഗ്രാ​​​മ​​​ത്തി​​​ന​​​ടു​​​ത്തു​​​ള്ള പാ​​​ട​​​ത്തെ ചോ​​​ളം തി​​​ന്ന​​​ത്. ഇ​​​തി​​​നെ​​​ചൊ​​​ല്ലി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി പാ​​​ടം ഉ​​​ട​​​മ​​​യാ​​​യ അ​​​യ​​​ൽ​​​ക്കാ​​​ര​​​നു​​​മാ​​​യി വ​​​ഴ​​​ക്കു​​​ണ്ടാ​​​കു​​​ക​​​യും അ​​​യ​​​ൽ​​​ക്കാ​​​ര​​​നും മ​​​റ്റു മൂ​​​ന്നു​​​പേ​​​രും സ​​​ഞ്ജ​​​യ് സിം​​​ഗി​​​നെ വ​​​ടി​​​കൊ​​​ണ്ട് അ​​​ടി​​​ച്ച് മാ​​​ര​​​ക​​​മാ​​​യി പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യുമാ​​​യി​​​രു​​​ന്നു. അ​​​ടു​​​ത്തു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സ​​​ഞ്ജ​​​യ് സിം​​​ഗി​​​നെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു.

സ​​​ഞ്ജ​​​യ് സിം​​​ഗി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ൾ ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​മ​​​നു​​​സ​​​രി​​​ച്ച് ഉ​​​ദ​​​യ് സിം​​​ഗ് എ​​​ന്ന​​​യാ​​​ൾ​​​ക്കും മ​​​റ്റു മൂ​​​ന്നു പേ​​​ർ​​​ക്കു​​​മെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു. സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​തി​​​ക​​​ൾ നാ​​​ലു​​​പേ​​​രും ഒ​​​ളി​​​വി​​​ൽ പോ​​​യ​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.