ഗോഹട്ടി: ആസാമിൽ കനത്തെ മഴയെത്തുടർന്നുണ്ടായ ദുരിതത്തിൽ ഇന്നലെ 12 പേർകൂടി മരിച്ചതോടെ മരണസംഖ്യ 62 ആയി ഉയർന്നു. 44 ലക്ഷം പേരാണു വെള്ളപ്പൊക്കത്തെത്തുടർന്നുണ്ടായ ദുരിതത്തിലകപ്പെട്ടത്.
ബിഹാറിലും കനത്ത മഴയിൽ നാശനഷ്ടം തുടരുകയാണ്. ഞായറാഴ്ച അഞ്ചുപേർ കൂടി മരിച്ചതോടെ മഴക്കെടുതികളിൽ ജീവൻവെടിഞ്ഞവരുടെ എണ്ണം 97 ആയി.
മധുബനി ജില്ലയിലാണ് ഏറ്റവുംകൂടുതൽ നാശനഷ്ടം.