ലണ്ടൻ: ബ്രിട്ടീഷ് കപ്പലുകൾ ഇടക്കാലത്തേക്കു ഹോർമുസ് കടലിടുക്ക് ഒഴിവാക്കണമെന്നു സർക്കാർ നിർദേശം നല്കി. ബ്രിട്ടീഷ് എണ്ണടാങ്കർ പിടിച്ചെടുത്ത ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി തെരേസാ മേയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിനുശേഷം സർക്കാർ വക്താവ് പറഞ്ഞു. അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യത്തിനു നേർക്കുള്ള വെല്ലുവിളിയാണിത്.
പേർഷ്യൻ ഉൾക്കടലിനും ഒമാൻ ഉൾക്കടലിനും ഇടയിലുള്ള ഹോർമുസ് കടലിടുക്കിലൂടെയാണ് ലോകത്ത് ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടത്തുന്നത്. സൗദി ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ എണ്ണ കടത്തുന്നത് ഇതുവഴിയാണ്. ഹോർമുസിന്റെ വടക്കുഭാഗത്ത് ഇറാനാണ്.