മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മഹേന്ദ്ര സിംഗ് ധോണി ഉണ്ടാവില്ല. രണ്ട് മാസം അവധിയെടുക്കുകയാണെന്നും ടീമില്‍ ഉള്‍പ്പെടുത്തരുതെന്നും ധോണി ബിസിസിഐയോട് ആവശ്യപ്പെട്ടതായി ബിസിസിഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ പാരച്യൂട്ട് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണലാണ് ധോണി.
‘മൂന്നു കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ എം.എസ്. ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നില്ല. അദ്ദേഹം സൈനിക സേവനത്തിനായി രണ്ട് മാസം അവധിയെടുക്കുകയാണ്. അത് നേരത്തെതന്നെ തീരുമാനിച്ച കാര്യമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേയും സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ. പ്രസാദിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.’’ ബിസിസിഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ഇന്നാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. ധോണി ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ഋഷഭ് പന്തിനെയാകും പരിഗണിക്കുക. ഓഗസ്റ്റ് മൂന്നിനാണ് പരമ്പര തുടങ്ങുന്നത്.
വിന്‍ഡീസ് പര്യടനത്തിനില്ലെന്ന് ധോണി
11:53 PM Jul 20, 2019 | Deepika.com