അസ്താന: കസാഖിസ്ഥാനിലെ അസ്താനയില്‍ നടക്കുന്ന പ്രസിഡന്റ്സ് കപ്പ് ബോക്സിംഗില്‍ ഇന്ത്യയുടെ ശിവ ഥാപ്പയ്ക്ക് സ്വര്‍ണം. പ്രസിഡന്റ്സ് കപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരാനാണ് ഥാപ്പ. ഫൈനലില്‍ വാക്കോവര്‍ ലഭിച്ചതാണ് താരത്തെ സ്വര്ണമെഡലിലെത്തിച്ചത്. 63 കിലോഗ്രാം ഫൈനലിലെ എതിരാളിയായ കസാഖിസ്ഥാന്റെ സകിര്‍ സയ്ഫുലിന് പരിക്കേറ്റതാണ് ഥാപ്പയെ ജേതാവാക്കിയത്.
വനിതകളുടെ 60 കിലോഗ്രാം ഫൈനലില്‍ ഇന്ത്യയുടെ പര്വിണിനെ കസാഖിസ്ഥാന്റെ റിമ വോലോസെങ്കോ തോല്‍പ്പിച്ചു.
ശിവ ഥാപ്പയ്ക്കു സ്വര്‍ണം
11:53 PM Jul 20, 2019 | Deepika.com