ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ പി.വി. സിന്ധു ഫൈനലില്‍. സെമി ഫൈനലില്‍ സിന്ധു ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ ചെന്‍ യു ഫീയെ 21-19, 21-10ന് തകര്‍ത്ത് ഈ വര്‍ഷത്തെ ആദ്യ ഫൈനലില്‍ പ്രവേശിച്ചു.
ബിഡബ്ല്യുഎഫ് ടൂര്‍ ഫൈനല്‍സ് കിരീടം നേടി ഏഴു മാസത്തിനുശേഷം സിന്ധു ഈ സീസണിലെ ആദ്യ കിരീടത്തിന് ഒരു ജയം മാത്രം അകലെയാണിപ്പോള്‍. സിന്ധു ജേതാവായാല്‍ ഈ വര്‍ഷം ഒരു പ്രധാന കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകും.
അകാനെ യാമഗുച്ചിയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. ലോക ഒന്നാം നമ്പര്‍ തായ് ട്സു യിംഗിനെ 21-9, 21-15ന് തോല്‍പ്പിച്ചാണ് യാമഗുച്ചി ഫൈനലില്‍ കടന്നത്. വിജയപരാജയ കണക്കില്‍ സിന്ധുവിന് യാമഗുച്ചിക്കെതിരെ 10-4ന്റെ മികച്ച റിക്കാര്‍ഡാണുള്ളത്.
സെമി ഫൈനലിന്റെ ആദ്യ ഗെമിയില്‍ 14-18ന് സിന്ധു പിന്നിലായിരുന്നു. തുടര്‍ച്ചയായി അഞ്ചു പോയിന്റ് നേടിയ ഇന്ത്യന്‍ താരം 19-18ന്റെ ലീഡ് നേടി. ചൈനീസ് താരം 19-19ലെത്തുകയും ചെയ്തു. അടുത്ത രണ്ടു പോയിന്റുകള്‍ സിന്ധുവിനായിരുന്നു.
രണ്ടാം ഗെയിമില്‍ യു ഫീയായിരുന്നു മുന്നില്‍ തുടര്‍ച്ചയായി പോയിന്റ് നേടിയ സിന്ധു ആ ഗെയിമും നേടി.
സിന്ധു ഫൈനലില്‍
11:53 PM Jul 20, 2019 | Deepika.com