ലണ്ടന്‍: ഇംഗ്ലണ്ട് പേസ് ബൗളര്‍ ജയിംസ് ആന്ഡേഴ്സണ് തിരിച്ചുവരവിനൊരുങ്ങുന്നു. കാലിനു പരിക്കേറ്റ ആന്ഡേഴ്സണ് വിശ്രമത്തിലായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരേയുള്ള ആഷസ് ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി അയര്‍ലന്‍ഡിനെതിരേ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തില്‍ കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്ഡേഴ്സണ് അറിയിച്ചു.
ബുധനാഴ്ചയാണ് അയര്‍ലന്‍ഡിനെതിരേയുള്ള ഏക ടെസ്റ്റ്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് എജ്ബാസ്റ്റണില്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. ഈ മാസം ആദ്യം നടന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പിനിടെയാണ് ആന്‍ഡേഴ്സണു പരിക്കേറ്റത്.
ആന്ഡേഴ്സണ് തിരിച്ചുവരവിനൊരുങ്ങുന്നു
11:53 PM Jul 20, 2019 | Deepika.com