ന്യൂപോര്‍ട്ട് (യുഎസ്എ): ഹാള്‍ ഓഫ് ഫെയിം ടെന്നീസില്‍ ലിയാണ്ടര്‍ പെയ്സ്-മാര്‍കസ് ഡാനിയല്‍ സഖ്യം സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുവരും 6-4, 5-7, 14-12ന് മാത്യു എബ്ഡന്‍ - റോബര്‍ട്ട് ലീന്ഡ്സ്റ്റെഡറ്റ് സഖ്യത്തെ തോല്‍പ്പിച്ചു.
1995ലാണ് പെയ്സ് ഹാള്‍ ഓഫ് ഫെയിം ഓപ്പണില്‍ അരങ്ങേറ്റം കുറിച്ചത്. 2006ല്‍ സാന്‍ ഹൊസെയില്‍ ജോണ്‍ മക്കൻറോ 47-ാം വയസില്‍ എടിപി ടൂര്‍ സെമി ഫൈനലില്‍ എത്തിയശേഷം ഒരു എടിപി ടൂര്‍ ഫൈനലില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായമുള്ള താരമാണ് 46 വയസുള്ള പെയ്സ്.
പെയ്സ് സഖ്യം സെമിയില്‍
11:53 PM Jul 20, 2019 | Deepika.com