ചപ്ര: പശുമോഷണം ആരോപിച്ച് ബിഹാറിൽ ആൾക്കൂട്ടം മൂന്നു പേരെ തല്ലിക്കൊന്നു. ഇന്നലെ രാവിലെ ചപ്ര ജില്ലയിലെ പൈഗാംബർപുർ ഗ്രാമത്തിലായിരുന്നു ആൾക്കൂട്ടത്തിന്റെ വിളയാട്ടം. രാജു നാത്, ബിദെസ് നാത്, നൗഷാദ് ഖുറേഷി എന്നിവരാണു കൊല്ലപ്പെട്ടത്.
രണ്ടു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കു പോകുംവഴിയുമാണു മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു. മരിച്ചവരെല്ലാം പൈഗാംബർപുർ ഗ്രാമക്കാരാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവർ മുന്പ് ഒരു കേസിലും ഉൾപ്പെട്ടിട്ടില്ലെന്നു പോലീസ് അറിയിച്ചു.