ന്യൂഡൽഹി: ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്ത്യൻ ടെലികോം ഇൻഡസ്ട്രീസ് ലിമിറ്റഡ് (ഐടിഐ) കടുത്ത സാന്പത്തിക പ്രതിസന്ധിയിലും അടച്ചുപൂട്ടൽ ഭീഷണിയിലുമാണെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി. രാജ്യസഭയിൽ പറഞ്ഞു. 450ഓളം ജീവനക്കാരുടെ തൊഴിൽ നഷ്ടമാവുന്ന അവസ്ഥയാണ് നിലവിലെന്നും കേന്ദ്രസർക്കാർ വിഷയത്തിൽ ഉടൻ ഇടപെടണമെന്നും അദ്ദേഹം ശൂന്യവേളയിൽ ആവശ്യപ്പെട്ടു.