ഭാര്യമാരുടെ ടൂർ ക്യാപ്റ്റനും പരിശീലകനും തീരുമാനിക്കും
12:28 AM Jul 20, 2019 | Deepika.com
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഭാര്യമാരെ വിദേശ പര്യടനങ്ങളിൽ കൂടെകൂട്ടാനുള്ള പൂർണ അധികാരം ക്യാപ്റ്റനും മുഖ്യ പരിശീലകനും. പരന്പരയ്ക്കിടയിൽ എത്രനാൾ ഇവരെ ടീമിനൊപ്പം കൊണ്ടുപോകാമെന്നതിലാണിത്. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റേതാണ് (സിഒഎ) തീരുമാനം. നിലവിൽ ബിസിസിസഐയിൽ നിക്ഷിപ്തമായ അധികാരമാണ് ക്യാപ്റ്റൻ കോഹ്ലിയിലും മുഖ്യ പരിശീലകൻ രവി ശാസ്ത്രിയിലും നിക്ഷിപ്തമായിരിക്കുന്നത്.