ന്യൂഡൽഹി: ബിഎസ്പി നേതാവ് മായാവതിയുടെ സഹോദരന്റെയും ഭാര്യയുടെയും ബേനാമി പേരിലുള്ള നോയിഡയിലെ 400 കോടിരൂപയുടെ സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ആനന്ദ് കുമാർ, ഭാര്യ വിചിതേർ ലത എന്നവരുടെ പേരിലുള്ള ഏഴ് ഏക്കർ ഭൂമിയാണ് ആദായനികുതി വകുപ്പിന്റെ ഡൽഹി ബേനാമി വിരുദ്ധ യൂണിറ്റ് കണ്ടുകെട്ടിയത്. ബിഎസ്പി ദേശീയ വൈസ് പ്രസിഡന്റായി ആനന്ദ്കുമാറിനെ മായാവതി അടുത്തിടെ നിയമിച്ചിരുന്നു. സ്ഥലത്ത് പഞ്ച നക്ഷത്ര ഹോട്ടലും മറ്റ് ആഡംബര സൗകര്യങ്ങളും പണിയുന്നതിനാണ് പദ്ധതിയിട്ടിരുന്നത്.