മുംബൈ: അധോലോക നേതാവും മുംബൈ സ്ഫോടനപരന്പരകളിലെ മുഖ്യ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരപുത്രൻ റിസ്വാൻ കസ്കർ മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. വധശ്രമക്കേസിൽ പോലീസ് തെരയുന്ന റിസ്വാൻ രാജ്യംവിടാൻ തയാറെടുക്കുന്നതിടെയാണു ബുധനാഴ്ച രാത്രി മുംബൈ പോലീസിന്റെ വലയിലായത്. ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറിന്റെ മകനാണ് റിസ്വാൻ. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് മുംബൈ ജയിലിലാണ് ഇഖ്ബാൽ.