ന്യൂഡൽഹി: ഇഎസ്ഐ മെഡിക്കൽ കോളജുകളിൽ ഇൻഷ്വറൻസ് പരിരക്ഷയുളള തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളിൽ പ്രവേശനത്തിന് അനുമതി. ഇതു സംബന്ധിച്ചു മദ്രാസ് ഹൈേക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവായതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവു വന്നതോടെ തൊഴിലാളികളുടെ മക്കൾക്കുളള സംവരണ സീറ്റുകളിലേക്കു പ്രവേശനം നടത്തുന്നതിനുളള തടസം ഒഴിവായി.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകളിലേക്കുളള പ്രവേശനം നടത്താൻ കഴിയും. ഇഎസ്ഐ തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്ത സീറ്റുകളിലേയ്ക്കുളള പ്രവേശനം തടഞ്ഞു മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രവേശന നടപടികൾ സുഗമമാക്കുവാൻ സത്വര നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.