ഹൈദരാബാദ്: ഇംഗ്ലണ്ടിനെ ഏകദിന ക്രിക്കറ്റ് ലോക ചാമ്പ്യന്മാരാക്കിയ പരിശീലകന് ട്രെവര്‍ ബെയ്ലിസിനെ ഐപിഎല്‍ ഫ്രാഞ്ചൈസി സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ടോം മൂഡിക്കു പകരമായാണ് നിയമനം. അടുത്ത മാസം ആരംഭിക്കുന്ന ആഷസ് പരമ്പരയോടെ ഇംഗ്ലണ്ട് ടീമുമായി ബെയ്ലിസിന്റെ കരാര്‍ അവസാനിക്കും. കഴിഞ്ഞ ഏഴു വര്‍ഷമായി മൂഡിയായിരുന്നു സണ്‍റൈസേഴ്സിന്റെ പരിശീലകന്. ഇദ്ദേഹത്തിന്റെ കീഴില്‍ 2016ല്‍ സണ്‍റൈസേഴ്സ് ഐപിഎല്‍ ചാമ്പ്യന്മാരുമായി.
ഐപിഎലില്‍ 2012 മുതല്‍ 2014 വരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായിരുന്ന ബെയ്ലിസ് രണ്ടു തവണ അവരെ ജേതാക്കളാക്കി. ബിഗ് ബാഷ് ലീഗില്‍ സിഡ്നി സിക്സേഴ്സിനെയും ബെയ്ലിസ് ചാമ്പ്യന്മാരാക്കിയിട്ടുണ്ട്. എത്ര വര്‍ഷത്തേക്കാണ് ബെയ്ലിസുമായുള്ള കരാറെന്ന് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ അഞ്ച് തവണ പ്ലേ ഓഫ് യോഗ്യത നേടിത്തന്ന മൂഡിക്ക് നന്ദിയും ക്ലബ് അറിയിച്ചു.
ബെയ്ലിസ് ഇനി സണ്‍റൈസേഴ്സിൽ
12:23 AM Jul 19, 2019 | Deepika.com