സിന്ധു ക്വാര്‍ട്ടറില്‍
12:23 AM Jul 19, 2019 | Deepika.com
ജക്കാര്‍ത്ത: പി.വി. സിന്ധു ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. സീഡ് ചെയ്യപ്പെടാത്ത ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫ്ളെറ്റിനെതിരേ ശക്തമായ പോരാട്ടം നടത്തിയാണ് സിന്ധു ക്വാര്‍ട്ടറിലേക്കു മുന്നേറിയത്. ഒരു മണിക്കൂറും രണ്ടു മിനിറ്റും നീണ്ട മത്സരത്തില്‍ ഇന്ത്യന്‍ താരം 21-14, 17-21, 21-11നാണ് ഡെന്മാര്ക്ക് താരത്തെ പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധു ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിടും.