മാഡ്രിഡ്: ഇംഗ്ലണ്ടിന്റെ പ്രതിരോധ താരം കിറോണ്‍ ട്രിപ്പിയര്‍ അത്ലറ്റിക്കോ മാഡ്രിഡില്‍. ടോട്ടനം ഹോട്സ്പഴ്സില്നിന്നാണ് ട്രിപ്പിയറെ അത്ലറ്റിക്കോ 2.5 കോടി ഡോളറിന് സ്വന്തമാക്കിയത്. 2018 ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ സെമി ഫൈനലില്‍ പ്രവേശിപ്പിക്കുന്നതിന് നിര്‍ണായക പങ്കാണ് ട്രിപ്പിയര്‍ വഹിച്ചത്. കൂടാതെ കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനത്തെ ആദ്യമായി ഫൈനിലെത്തിക്കുന്നതിലും ഇംഗ്ലണ്ട് താരത്തിന്റെ പങ്ക് വലുതായിരുന്നു.
അത്ലറ്റിക്കോയ്വേണ്ടി ലാ ലിഗയില്‍ കളിക്കുന്ന ആദ്യ ഇംഗ്ലീഷ് കളിക്കാരനാകും ട്രിപ്പിയര്‍. ഇംഗ്ലണ്ട് പ്രതിരോധതാരം ഗെറ്റഫെയുടെ ജാക് ഹാര്‍പ്പറും റയല്‍ മാഡ്രിഡിന്റെ ഗാരത് ബെയ്ൽ എന്നിവര്‍ക്കൊപ്പം സ്പെയിനിലെ ഒന്നാം ഡിവിഷന് ഫുട്ബോളില്‍ കളിക്കുന്ന മൂന്നാമത്തെ ബ്രിട്ടീഷ്കാരനും.
ട്രിപ്പിയര്‍ അത്ലറ്റിക്കോയില്
12:23 AM Jul 19, 2019 | Deepika.com