580 കോടി; മാ​ത്തി​യ​സ് ഡി ​ലൈ​റ്റ് യു​വ​ന്‍റ​സി​ല്‍

12:23 AM Jul 19, 2019 | Deepika.com
നെ​ത​ര്‍ല​ന്‍ഡ്‌​സ് താ​രം മാ​ത്തി​യ​സ് ഡി ​ലൈ​റ്റ് യു​വ​ന്‍റ​സി​ല്‍ ചേ​ര്‍ന്നു. അ​യാ​ക്‌​സ് ആം​സ്റ്റ​ര്‍ഡാ​മി​ല്‍നി​ന്ന് 580 കോ​ടി രൂ​പ​യ്ക്കാ​ണ് (7.5 കോ​ടി യൂ​റോ) ഡി ​ലൈ​റ്റി​നെ യു​വ​ന്‍റ​സ് സ്വ​ന്ത​മാ​ക്കി​യ​ത്.
പ​ത്തൊ​മ്പ​തു​കാ​ര​നാ​യ പ്ര​തി​രോ​ധ​താ​ര​വു​മാ​യി യു​വ​ന്‍റ​സ് അ​ഞ്ചു വ​ര്‍ഷ​ത്തെ ക​രാ​റി​ലാ​ണ് ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ന്ന​ത്. യു​വ​ന്‍റ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ ക​രാ​റി​ലാ​ണ് ഡി ​ലൈ​റ്റി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. 2018ല്‍ ​ക്രി​സ്റ്റി​യാ​നോ റൊ​ണാ​ള്‍ഡോ (10.5 കോ​ടി യൂ​റോ), 2016ല്‍ ​ഗോ​ണ്‍സാ​ലോ ഹി​ഗ്വെ​യ്‌​ൻ (9.0 കോ​ടി യൂ​റോ​) എ​ന്നി​വ​രാ​ണ് യു​വ​ന്‍റ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ വി​ല​യേ​റി​യ താ​ര​ങ്ങ​ൾ.

ക​ഴി​ഞ്ഞ യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ അ​യാ​ക്‌​സി​നെ സെ​മി ഫൈ​ന​ലി​ലെ​ത്തി​ച്ച പ്ര​ക​ട​ന​ത്തോ​ടെ താ​ര​ത്തെ പ​ല പ്ര​മു​ഖ ക്ല​ബ്ബു​ക​ളും ഡി ​ലൈ​റ്റി​നെ സ്വ​ന്ത​മാ​ക്കു​ന്ന​തി​ല്‍ താ​ത്പ​ര്യ​മ​റി​യി​ച്ചി​രു​ന്നു.