തൃശൂർ: ലെബനനിൽ നാളെ തുടങ്ങുന്ന ഏഷ്യൻ ജൂണിയർ ഗേൾസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഹാൻഡ്ബോൾ ടീമിലേക്ക് വിമല കോളജ് അവസാനവർഷ ബിരുദ വിദ്യാർഥികളായ ദിൽന ജോർജും അഞ്ജലി വേണുവും തെരഞ്ഞെടുക്കപ്പെട്ടു. യുപിയിലെ ലക്നോയിൽ നടന്ന അവസാന റൗണ്ട് ക്യാമ്പിൽനിന്നായിരുന്നു തെരഞ്ഞെടുപ്പ്.
കണ്ണൂർ വയക്കര ഗവ.ഹയർസെക്കൻഡറി സ്കൂളിൽനിന്നാണ് ഇരുവരും ഹാൻഡ്ബോൾ പരിശീലനം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ പി. ദാമോദരൻ, ശശി കെ. ധനേഷ് എന്നിവരുടെ കീഴിലും, ഇപ്പോൾ വിമല കോളജ് ഹാൻഡ്ബോൾ പരിശീലകനായ കെ.ആർ. സനീഷിന്റെ കീഴിലുമാണ് പരിശീലനം നടത്തുന്നത്.
മിനി സബ്ജൂണിയർ, സീനിയർ കേരള ടീമിലും സംസ്ഥാന സ്കൂൾ ടീമിലും കാലിക്കട്ട് യൂണിവേഴ്സിറ്റി ടീമിലും അംഗങ്ങളായിരുന്നു. കണ്ണൂർ വയക്കര പൂച്ചാലിൽ ജോർജിന്റെയും ജെസിയുടെയും മകളാണ് ദിൽന. മായിലാകോയിത്തട്ടയിൽ എം.കെ. വേണുവിന്റെയും ഗീതയുടെയും മകളാണ് അഞ്ജലി.
ദിൽന, അഞ്ജലി ഇന്ത്യൻ ഹാൻഡ്ബോൾ ടീമിൽ
12:23 AM Jul 19, 2019 | Deepika.com