ന്യൂഡൽഹി: ഇന്ത്യയുടെ അർജുൻ ഭാട്ടി ലോക ജൂണിയർ ഗോൾഫ് ചാന്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി. ഫൈനലിൽ തായ്വാന്റെ ജെറേമി ചെന്നിനെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. കലിഫോർണിയയിലെ പാം ഡെസേർട്ടിലായിരുന്നു മത്സരം.
മൂന്ന് ദിവസം നീണ്ട പോരാട്ടത്തിൽ 199 സ്ട്രോക്സ് ജയിച്ചാണ് അർജുൻ ജേതാവായത്. 40 രാജ്യങ്ങളിൽനിന്ന് 637 ഗോൾഫേഴ്സ് പോരാട്ടത്തിനുണ്ടായിരുന്നു.
അർജുൻ ഗോൾഫ് ചാന്പ്യൻ
12:23 AM Jul 19, 2019 | Deepika.com