1877 ജൂലൈ 19
12:23 AM Jul 19, 2019 | Deepika.com
വിംബിൾഡണ്‍ ടെന്നീസ് ചാന്പ്യൻഷിപ്പ് ആരംഭിച്ചത് 1877 ജൂലൈ ഒന്‍പതിനും സമാപിച്ചത് ജൂലൈ 19നും. ഇംഗ്ലീഷുകാരനായ സ്പെൻസർ വില്യം ഗോർ പ്രഥമ വിംബിൾഡണ്‍ പുരുഷ സിംഗിൾസ് ചാന്പ്യനായത് 1877 ജൂലൈ 19ന്. ഫൈനലിൽ നാട്ടുകാരനായ വില്യം മാർഷലിനെയായിരുന്നു വില്യം ഗോർ കീഴടക്കിയത്. 1884ൽ ഇതേദിനത്തിലാണ് പ്രഥമ വനിതാ വിംബിൾഡണ്‍ ചാന്പ്യനുണ്ടായത്. ബ്രിട്ടന്റെ മൗഡ് വാട്സണ് ആയിരുന്നു കിരീടജേതാവ്.