വത്തിക്കാൻ സിറ്റി: വത്തിക്കാൻ പ്രസ് ഓഫീസിന്റെ ഡയറക്ടറായി ബ്രിട്ടനിൽ ജനിച്ച ഇറ്റാലിയൻ വംശജൻ മത്തെയോ ബ്രൂണിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഈ പദവിയിൽ താത്കാലിക സേവനം അനുഷ്ഠിച്ചുവരികയായിരുന്ന അലസാന്ദ്രോ ജിസോട്ടിക്കു പകരമാണ് നിയമനം. ജിസോട്ടി വത്തിക്കാൻ കമ്യൂണിക്കേഷൻ വകുപ്പിൽ ഡെപ്യൂട്ടി എഡിറ്റോറിയൽ ഡയറക്ടറാകും.
നാല്പത്തിരണ്ടുകാരനായ ബ്രൂണിക്ക് പത്രപ്രവർത്തനത്തിൽ മുൻപരിചയമില്ല. പത്രപ്രവർത്തകൻ അല്ലാത്തൊരാൾ വത്തിക്കാൻ പ്രസ് ഓഫീസിന്റെ മേധാവിയാകുന്നത് ഇതാദ്യമാണ്.
2009ലാണ് ബ്രൂണി പ്രസ് ഓഫീസിൽ ചേർന്നത്. 2013 മുതൽ മാർപാപ്പയുടെ യാത്രാസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിലും പത്രസമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിച്ചുവരികയായിരുന്നു.
ഇംഗ്ലണ്ടിലെ വിൻചെസ്റ്ററിൽ ജനിച്ച ബ്രൂണിയുടെ വിദ്യാഭ്യാസം ഇറ്റലിയിലായിരുന്നു. ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ് ഭാഷകൾ സംസാരിക്കും. മാർപാപ്പയുടെ യാത്രകളിൽ അനുഗമിക്കുന്ന മാധ്യമപ്രവർത്തകർക്കു ചിരപരിചിതനാണ്.