വാഷിംഗ്ടൺ ഡിസി: മ്യാൻമറിലെ പട്ടാളമേധാവിക്കും മറ്റു മൂന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കും യുഎസിൽ പ്രവേശിക്കുന്നതിനു വിലക്ക്. രോഹിംഗ്യൻ ന്യൂനപക്ഷങ്ങൾക്കു നേർക്ക് മ്യാൻമർ പട്ടാളം നടത്തിയ കിരാത നടപടികളുടെ അടിസ്ഥാനത്തിലാണിതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അറിയിച്ചു. യുഎസിന്റെ നടപടിയെ മ്യാൻമർ സർക്കാർ വിമർശിച്ചു.