ന്യൂഡൽഹി: തോക്കുകളേന്തി നൃത്തം ചെയ്ത ഉത്തരാഖണ്ഡ് എംഎൽഎയെ ബിജെപി പുറത്താക്കി. പ്രണവ് സിംഗ് ചാന്പ്യനെയാണ് ആറു വർഷത്തേക്കു പുറത്താക്കിയത്. ഇരുകൈകളിലും തോക്കുമായി പ്രണവിന്റെ നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പ്രണവിനെ ബിജെപിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച പ്രണവിന് ഉത്തരാഖണ്ഡ് ബിജെപി പ്രസിഡന്റ് അജയ് ഭട്ട് കാരണംകാണിക്കൽ നോട്ടീസ് നല്കിയിരുന്നു.
ന്യൂഡൽഹിയിലെ ഉത്തരാഖണ്ഡ് നിവാസിൽവച്ച് മാധ്യമപ്രവർത്തകനെ പ്രണവ് സിംഗ് ചാന്പ്യൻ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായത് ഈയിടെയാണ്. കോൺഗ്രസ് എംഎൽഎയായിരുന്ന പ്രണവ് സിംഗ് ചാന്പ്യൻ 2016ലാണു ബിജെപിയിലെത്തിയത്.